മാധ്യമപ്രവർത്തകൻ എം ജെ ശ്രീജിത്ത് അന്തരിച്ചു

രോഗബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം.

author-image
anilpayyampalli
New Update
മാധ്യമപ്രവർത്തകൻ എം ജെ ശ്രീജിത്ത് അന്തരിച്ചു

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടർ എം ജെ ശ്രീജിത്ത്(36) അന്തരിച്ചു.

രോഗബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം.

വൈകുന്നേരത്തോടെ ഭൗതിക ദേഹം മീനാങ്കലിലെ സ്വവസതിയിലെത്തിച്ചു. തുടർന്ന് രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു. ശ്രീജിത്തിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി.

ശ്രീജിത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും ആരിഫ് മുഹമ്മദ് ഖാൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, യുഡിഎഫ് സെക്രട്ടറിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ ജോണി നെല്ലൂർ എന്നിവരും അനുശോചനമറിയിച്ചു.

മീനാങ്കൽ പാറമുക്ക് നിഷാ കോട്ടേജിൽ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകൾ ഋതിക. സഹോദരങ്ങൾ: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാൻ അയ്യപ്പൻ ഭാര്യാപിതാവാണ്

obit mj sreejith