കോവിഡ് മരണങ്ങൾ നിർണയിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നു, ഇനി മുതൽ ജില്ലാതലങ്ങളിൽ മരണം സ്ഥിരീകരിക്കും

ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമർശനത്തെത്തുടർന്നാണ് പുതിയ തീരുമാനം.

author-image
anilpayyampalli
New Update
കോവിഡ് മരണങ്ങൾ നിർണയിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നു, ഇനി മുതൽ ജില്ലാതലങ്ങളിൽ മരണം സ്ഥിരീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു.

ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമർശനത്തെത്തുടർന്നാണ് പുതിയ തീരുമാനം.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്.

പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളാൽ മരണം സംഭവിക്കുന്നവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സഹായകമാവും.

നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കോവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി വി.ഡി. സതീശൻ അറിയിച്ചു.

kovid death district wise confirmed