വേദ, ജ്യോതിഷ പണ്ഡിതൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു

ന്യുമോണിയ ബാധിച്ചാണ് മരണമെന്നു ബന്ധുക്കൾ പറഞ്ഞു;

author-image
anilpayyampalli
New Update
വേദ, ജ്യോതിഷ പണ്ഡിതൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു

തൃശൂർ ∙ പ്രമുഖ വേദ, ജ്യോതിഷ പണ്ഡിതൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് (67) അന്തരിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനു നെഗറ്റീവ് ആയ ശേഷം ന്യുമോണിയ ബാധിച്ചാണ് മരണമെന്നു ബന്ധുക്കൾ പറഞ്ഞു.

 കേരളത്തിലെ മികച്ച 3 ജ്യോതിഷികളിൽ ഒരാളാണ് കൈമുക്കു രാമൻ അക്കിത്തിരിപ്പാട്. ചോറ്റുനിക്കരദേവി ക്ഷേത്രം, ത്രിപ്പുണിത്തറ ശ്രീപൂർണത്രയീശ ക്ഷേത്രം, കോട്ടാരക്കര ഗണപതി ക്ഷേത്രം, ശബരിമല, ഗുരുവായൂർ എന്നിവിടങ്ങളിൽ നടന്ന ദേവപ്രാണനങ്ങളുടെ മുഖ്യകാർമ്മികനായിരുന്നു.

പ്രമുഖ ജ്യോതിഷി കെ. എം. പരമേശ്വരൻ സഹോദരനായിരുന്നു. അഞ്ഞൂറിലധികം ദേവഅഷ്ടമംഗലപ്രശ്‌നകളിൽ സഹോദരനെ സഹായിക്കുകയും അഞ്ഞൂറിലധികം അഷ്ടമംഗലപ്രശ്‌നങ്ങളിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്തു.

സോമയാഗം, അതിരാത്രം മുതലായ യജ്ഞങ്ങളുടെ മുഖ്യകാർമ്മികനായിരുന്നു.

 

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മറ്റു മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛർദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാൽ രോഗം പൂർണമായും ഭേദമാക്കാം. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

 

raman akkithiripad