മുൻ ചീഫ് സെക്രട്ടറി എസ് പദ്മകുമാറിന്റെ ഭാര്യ വിമല പദ്മകുമാർ അന്തരിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ ചീഫ് സെക്രട്ടറി എസ്. പദ്മകുമാറിന്റെ ഭാര്യ വിമല പദ്മകുമാർ നിര്യാതയായി. 78 വയസായിരുന്നു. ജവഹർനഗർ സൻസാറിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

New Update
മുൻ ചീഫ് സെക്രട്ടറി എസ് പദ്മകുമാറിന്റെ ഭാര്യ വിമല പദ്മകുമാർ അന്തരിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ ചീഫ് സെക്രട്ടറി എസ്. പദ്മകുമാറിന്റെ ഭാര്യ വിമല പദ്മകുമാർ നിര്യാതയായി. 78 വയസായിരുന്നു.

ജവഹർനഗർ സൻസാറിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

മക്കൾ: ഡോ. ആശ, ഡോ. പി.രാജ്കുമാർ(ഇംഗ്ലണ്ട്), പി.വിജയകുമാർ(എൻജിനീയർ). മരുമക്കൾ: ഡോ. ശ്രീകുമാർ (കോസ്മോ പൊളിറ്റൻ ആശുപത്രി), നിത, സുപ്രിയ.

സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജവഹർനഗറിലേ സ്വവസതിയായ സൻസാറിലാണ് സഞ്ചയനം.

vimala padmakumar