ഇതോടൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫൈനലില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോഡും ജോക്കോ നിലനിര്‍ത്തി.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗം കിരീടം ജാപ്പനീസ് താരം നവോമി ഒസാകയ്ക്ക് സ്വന്തം. അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക കിരീടം നേടിയത്.
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകര്‍ത്ത് റഷ്യയുടെ ഡാനില്‍ മെദ്വെദെവ് ഫൈനലിൽ. ഇന്ന് നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദ്വെദെവിന്റെ ജയം. സ്കോര്‍: 6-4, 6-2, 7-5. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് ഫൈനലില്‍ മെദ്വെദെവിന്റെ എതിരാളി.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ അസ്ലന് കരറ്റ്സെവിന്റെ അപരാചിത കുതിപ്പിന് തടയിട്ട് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഫൈനൽ ബർത്ത് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കരറ്റ്സെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറി.
സെറീന വില്ല്യംസിനെ പരാജയപ്പെടുത്തി നവോമി ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.
സ്പെയ്നിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തകര്‍ത്ത് ഗ്രീസിന്റെ ലോക ആറാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു.