ഐ പി എൽ റിപ്പോർട്ട് ചെയ്യാനും ചിത്രങ്ങൾ പകർത്താനും മാധ്യമപ്രവർത്തകർക്ക് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതി ഇല്ല

By online desk .19 09 2020

imran-azhar

 

ഇന്ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിൽ കളി റിപ്പോർട്ട് ചെയ്യാനും ചിത്രങ്ങൾ പകർത്താനും മാധ്യമപ്രവർത്തകർക്ക് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനമില്ലെന്ന് ബി സി സി ഐ കൂടാതെ പ്രീ മാച്ച്‌ പ്രസ് കോണ്‍ഫറന്‍സും ഒഴിവാക്കി. അതേസമയം മത്സരങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കാണാം. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് മാധ്യമങ്ങളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാത്തത് എന്ന് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.


കൂടാതെ യു എ ഇ മാധ്യമങ്ങൾക്കൊഴിച്ചു മീഡിയ റെജിസ്ട്രേഷനും ഇത്തവണത്തെ ഐ പി എൽ സീസണിൽ ഇല്ല . എന്നാൽ ബി സി സി ഐയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമങ്ങൾക്ക് പ്രസ് റിലീസുകൾ നൽകും മറ്റ് വിശദാംശങ്ങള്‍ എന്നിവ ഓരോ മത്സരത്തിന് ശേഷവും ലഭിക്കും. ഈ പ്രസ് റിലീസുകളിലായിരിക്കും വിര്‍ച്വല്‍ പോസ്റ്റ് മാച്ച്‌ പ്രസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കേണ്ടത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവുക.ഓരോ മത്സരത്തിലേതുമായി 35 ഫോട്ടോകളാണ് അക്രഡിറ്റഡ് മാധ്യമങ്ങള്‍ക്ക് ബിസിസിഐ നല്‍കുക. നൽകുന്ന ചിത്രങ്ങൾക്ക് ബിസിഐ ഐ പി എൽ ക്രെഡിറ്റ് ടാഗും നൽകണം.

OTHER SECTIONS