അണ്ടര്‍ 17 ലോകകപ്പ്: ഇംഗ്ലണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍

By Shyma Mohan.11 Oct, 2017

imran-azhar


    ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇംഗ്ലണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെക്‌സിക്കോയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നത്. 39, 48, 55 മിനിറ്റുകളിലാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. ബ്ര്യൂസ്റ്റര്‍, ഫോഡെന്‍, സാഞ്ചോ ഇംഗ്ലണ്ടിനുവേണ്ടി മെക്‌സിക്കന്‍ വല കുലുക്കിയപ്പോള്‍ 65, 72 മിനിറ്റുകളില്‍ മെക്‌സിക്കോ തിരിച്ചടിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ തകര്‍ക്കാനായില്ല.
    ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഗോരി തന്നെയായിരുന്നു ഇത്തവണയും ഫ്രാന്‍സിനെ മുന്നില്‍ നിന്ന് നയിച്ചത്. 13, 71 മിനിറ്റുകളില്‍ ഫ്രാന്‍സിനായി ഗോളുകള്‍ നേടിയ ഗോരിയാണ് ഇത്തവണ ഏറ്റവും ഗോള്‍ നേടിയ താരം. 73ാം മിനിറ്റില്‍ ജപ്പാന്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ തിരിച്ചടിച്ചു. മിയോഷിറോയാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയത്.

OTHER SECTIONS