ക്രിക്കറ്റിനോട് വിടപറഞ്ഞ് ലളിത് മോദി

By Anju N P.12 Aug, 2017

imran-azhar

 


ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്‍മാന്‍ ലളിത് മോദി രാജസ്ഥാനിലെ നാഗൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജിക്കത്ത് ലളിത് മോദി ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്.

 

അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറാന്‍ സമയമായെന്ന് കരുതുന്നുവെന്നും, ക്രിക്കറ്റ് ഭരണത്തില്‍ നിന്നും താന്‍ യാത്രപറയുകയാണ് എന്നും മോദി തന്റെ രാജിക്കത്തില്‍ പറയുന്നു. നാഗൂര്‍ ക്രിക്കറ്റിന് വീണ്ടും നല്ല സമയം വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. നാഗൂര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ മോദിയുള്ളതിനാല്‍ ബി.സി.സി.ഐ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ വിലക്കിയിരുന്നു.

 

മോദിയുടെ രാജിയോടെ വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍. ബി.സി.സി.ഐ വിലക്കുള്ളതിനാല്‍ മൂന്നു വര്‍ഷമായി രാജസ്ഥാനില്‍ ഒരു ഐ.പി.എല്‍ മത്സരമോ അന്താരാഷ്ട്ര മത്സരങ്ങളോ നടന്നിട്ടില്ല.

OTHER SECTIONS