ഈ ചെല്‍സി താരം ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആവും: ലയണല്‍ മെസി

By online desk .28 05 2020

imran-azhar

 

 

ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും നായകനായ ലയണല്‍ മെസി ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ അതെ മെസി തന്നെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാകാന്‍ പ്രതിഭയുള്ള ഒരു താരത്തെ കുറിച്ച് പറയുകയാണ്.

ഇംഗ്ലണ്ട് താരവും പ്രീമിയര്‍ ലീഗില്‍ ചെല്‍സി താരവുമായ മേസണ്‍ മൗണ്ടിനെ കുറിച്ചാണ് മെസിയുടെ പ്രതികരണം. മൗണ്ടിന്റെ കളി താന്‍ കണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച താരമാകാനുള്ള പ്രതിഭ അദ്ദേഹത്തിന് ഉണ്ടെന്ന് തനിക്ക് തോന്നിയതായും മെസി പറഞ്ഞു. 21 കാരനായ ഈ മധ്യനിരതാരം ചെല്‍സിക്കായി 41 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും അഞ്ച് അസിസ്റ്റും മേസണ്‍ നേടിയിട്ടുണ്ട്.

 

OTHER SECTIONS