യു.എസ് ഓപ്പണ്‍: റാഫേല്‍ ~കെവിന്‍ പോരാട്ടം

By SUBHALEKSHMI B R.09 Sep, 2017

imran-azhar

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ പുരുഷസിംഗിള്‍സ് ഫൈനല്‍ പോരാട്ടം സ്പെയിനിന്‍റെ ലോക ഒന്നാം നന്പര്‍ താരം റാഫേല്‍ നദാലും ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണും തമ്മില്‍. മൂന്നാം യുഎസ് ഓപ്പണ്‍ കിരീടം തേടിയാണ് നദാല്‍ ഇറങ്ങുന്നത്. അതേസമയം, ആന്‍ഡേഴ്സണിന്‍റെ സ്വപ്നം കന്നി ഗ്രാന്‍ഡ്സ്ളാം കിരീടവും.

 

അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ 4~6, 6~0, 6~3, 6~2 എന്ന സ്കോറിന് കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ എത്തിയത്. സ്പെയിനിന്‍റെ പാബ്ളോ കറേനോ ബുസ്തയെ 4~6, 7~5, 6~3, 6~4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് 28~ാം സീഡായ ആന്‍ഡേഴ്സണ്‍ ഫൈനലില്‍ പ്രവേശിച്ചത്.

OTHER SECTIONS