'ആ കളി നടക്കില്ല' ; ഇനി ചുമച്ചാൽ റെഡ്‌ കാർഡ്

By online desk .04 08 2020

imran-azhar

 

 

ലണ്ടൻ; ഫുട്ബാൾ കളിക്കിടെ എതിര്‍പക്ഷത്തുള്ള കളിക്കാരെ ഭയപ്പെടുത്താനായി ചുമച്ചുകളയാം എന്ന വ്യാമോഹം ഇനി വേണ്ട. ചുവപ്പ് കാർഡ് വീഴും. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്‍റേതാണ് പുതിയ നിയമം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നിയമം നിർമ്മിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്.

 

റഫറിക്ക് നേരെയോ എതിരാളികൾക്ക് നേരെയോ മനപൂർവം ചുമച്ചാൽ ചുവപ്പു കാർഡോ മഞ്ഞ കാർഡോ നൽകാം. തൊട്ടടുത്തുനിന്ന് ചുമച്ചാൽ ചുവപ്പുകാർഡ് വീഴും. റഫറിമാർക്ക് വേണ്ടി തയ്യാറാക്കിയ ഫുട്ബാൾ അസോസിയേഷന്റെ പുതിയ മാർഗ്ഗനിര്ദേശങ്ങളിലാണ് ഈ നിയമം. അനാവശ്യ വാക്കുകൾ ഉപയോഗിച്ചും ആംഗ്യങ്ങൾ കാണിച്ചും മറ്റുള്ളവരെ അപമാനിക്കുന്നതിനു തുല്യമാണ് അനാവശ്യമായി ചുമക്കുന്നതുമെന്നാണ് നിയമത്തിൽ പറയുന്നത്. ചുമയുടെ രീതി കണക്കിലെടുത്തു റഫറിക്ക് ചുവപ്പോ മഞ്ഞയോ കാർഡ് നൽകാം.

 

മൈതാനങ്ങളിൽ തുപ്പുന്നതിനും അസോസിയേഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ അടക്കിയിട്ട സ്റ്റേഡിയങ്ങളിലാണ് ഇപ്പോൾ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കളിയിൽ ജയിച്ചയുടൻ ഓടിവന്ന് കെട്ടിപ്പിടിച്ച ആഹ്ലാദം പങ്കുവയ്ക്കുന്ന രീതികൾക്കെല്ലാം വിലക്കുണ്ട്. പകരം സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള കയ്യടികൾ മാത്രം.

 

 

 

OTHER SECTIONS