കരുത്തരെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍; വിജയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

By Web Desk.29 07 2021

imran-azhar

 

 

ടോക്യോ: പുരുഷ ഹോക്കിയില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്തത്. വിജയത്തോടെ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

 

ഗോള്‍രഹിതമായ ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം 43-ാം മിനിറ്റില്‍ വരുണ്‍ കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

 

അഞ്ചു മിനിറ്റിന് ശേഷം പെനാല്‍റ്റി കോര്‍ണറിലൂടെ മൈക്കോ കാസെല്ല അര്‍ജന്റീനയെ ഒപ്പമെത്തിച്ചു.

 

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ 58-ാം മിനിറ്റിലാണ് വിവേക് സാഗര്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ജയമുറപ്പിച്ചു.

 

നേരത്തെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച (32) ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസീസിനോട് 7-1ന് തോറ്റിരുന്നു. തുടര്‍ന്ന് സ്പെയ്നിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു.

 

വെള്ളിയാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

 

 

 

 

 

 

 

 

OTHER SECTIONS