മെൽബണിൽ തിളങ്ങി ഇന്ത്യ

By online desk .28 12 2020

imran-azhar

 

 

മെൽബൺ : ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 131 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്നാം ദിനത്തിൽ അഞ്ചു വിക്കറ്റിനായിരുന്നു 277 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ചതെങ്കിലും ഇന്ത്യ 326 റൺസിന് ഓൾ ഔട്ടായി.

 

രണ്ടാം ദിനത്തിലെ സ്‌കോറിനേക്കാൾ 49 റൺസ് മാത്രമേ ഇന്ത്യയ്ക്ക് കൂട്ടിച്ചേർക്കാനായിരുന്നുള്ളൂ. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ നാലിൽ നിൽക്കെ ഓപ്പണർ ജോ ബേൺസിനെ (4) ഉമേഷ് യാദവ് മടക്കിയതിനു പിന്നാലെ മാർനസ് ലബുഷെയ്‌ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിൻ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു കളഞ്ഞു. നിലയുറപ്പിച്ച മാത്യു വെയ്ഡിനെ (40) രവീന്ദ്ര ജഡേജയും പുറത്താക്കി.

 

നേരത്തെ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 223 പന്തുകളിൽ നിന്ന് 12 ബൗണ്ടറികൾ സഹിതം 112 റൺസെടുത്തിരുന്നു. 159 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികൾ സഹിതം 57 റൺസെടുത്ത രവീന്ദ്ര ജഡേജ ക്യാപ്റ്റന് ഉറച്ച പിന്തുണയും നൽകി. ഇരുവരും ആറാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ആർ. അശ്വിൻ (14), ഉമേഷ് യാദവ് (9), ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

 

രണ്ടാം ദിനം ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിലാണ് 36 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗിൽ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകൾ നേരിട്ട ഗിൽ എട്ടു ബൗണ്ടറികളടക്കം 45 റൺസെടുത്തായിരുന്നു മടങ്ങിയത്.

 

നിലയുറപ്പിച്ച് കളിച്ച പൂജാരയായിരുന്നു മടങ്ങിയത്. 70 പന്തിൽ നിന്ന് 17 റൺസെടുത്ത പൂജാരയെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ഗിൽ പൂജാര സഖ്യം 61 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പീന്നിട് ക്രീസിൽ ഒന്നിച്ച അജിങ്ക്യ രഹാനെ ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു.

 

കൂട്ടുകെട്ട് അർധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാൻ ലിയോൺ മടക്കി. 66 പന്തിൽ നിന്ന് 21 റൺസെടുത്താണ് വിഹാരി മടങ്ങി. രഹാനെയ്ക്കൊപ്പം തകർത്തടിച്ച ഋഷഭ് പന്ത് 40 പന്തിൽ നിന്ന് 29 റൺസെടുത്താണ് പുറത്തായത്. 57 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം പിരിഞ്ഞിരിക്കുന്നത്.

OTHER SECTIONS