ഇന്ത്യ സമനില കൊണ്ട് തൃപ്തിപ്പെട്ടു

By praveen prasannan.25 Aug, 2017

imran-azhar

മുംബയ്: തുടര്‍ച്ചയായ പത്താം ജയം തേടിയിറങ്ങിയ ഇന്ത്യക്ക് നിരാശ. ത്രിരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമന്‍റില്‍ സെയ് ന്‍റ് കിറ്റ്സ് ആന്‍ഡ് നേവിസിനോട് സമനിലയില്‍ പിരിയുകയായിരുന്നു. സ്കോര്‍(1~1).

ഇന്ത്യക്ക് വേണ്ടി ജാക്കി ചന്ദ് സിംഗ് മുപ്പത്തിയൊന്പതാം മിനിട്ടില്‍ ഗോള്‍ നേടി. ഐ എസ് എല്‍ നാലാം സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിലാണ് ജാക്കി ചന്ദ്.

എഴുപത്തിരണ്ടാം മിനിട്ടില്‍ സെയ് ന്‍റ്റ് കീറ്റ്സ് ഗോള്‍ മടക്കി. അമോറി ഗ്വാനാണ് ഗോള്‍ നേടിയത്.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ തൊണ്ണൂറ്റി ഏഴാം സ്ഥാനത്താണ്. സെയ് ന്‍റ് കീറ്റ്സ് നൂറ്റി ഇരുപത്തിയഞ്ചാം സ്ഥാനത്തും.