ഇന്‍ഡോറില്‍ വിജയിക്കാനാകാതെ ഇന്ത്യ, 9 വിക്കറ്റ് തോല്‍വി

ഈ വിജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു.

author-image
greeshma
New Update
 ഇന്‍ഡോറില്‍ വിജയിക്കാനാകാതെ ഇന്ത്യ, 9 വിക്കറ്റ് തോല്‍വി

 

ഇന്‍ഡോര്‍ : ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ചെറിയ വിജയലക്ഷ്യം മുന്നിലുണ്ടായിരുന്ന ഓസീസ് ഇന്ത്യയെ വിജയിക്കാന്‍ അനുവദിച്ചില്ല. വിജയസാധ്യതകളില്‍നിന്ന് ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ഓസീസിന്, മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം. ഒന്‍പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ആതിഥേയരെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം, വെറും 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് മറികടന്നു. സ്‌കോര്‍: ഇന്ത്യ- 109, 163. ഓസ്‌ട്രേലിയ- 197, ഒന്നിന് 78.

ഇതോടെ, നാലു ടെസ്റ്റുകളുള്ള പരമ്പര ഓസീസ് 2-1ല്‍ എത്തിച്ചു. ആദ്യ രണ്ടു ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പര നിലനിര്‍ത്തിയിരുന്നു. ഈ വിജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. ഓസീസിനെ നയിച്ച സ്റ്റീവ് സ്മിത്തിനും ഈ വിജയത്തോടെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തി. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തിലാണ് സ്മിത്ത് താല്‍ക്കാലിക നായകനായത്. പരമ്പരയിലെ നാലാം ടെസ്റ്റ് മാര്‍ച്ച് ഒന്‍പതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍.

ചെറിയ വിജയലക്ഷ്യങ്ങള്‍ക്കു മുന്നില്‍ ഇത്തരം പിച്ചുകളില്‍ ആക്രമണങ്ങളിലൂടെ പ്രതിരോധിക്കാമെന്ന് തെളിയിച്ചാണ് ഓസീസിന്റെ വിജയം. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ മൂന്നാം ദിനത്തിലെ രണ്ടാം പന്തില്‍ത്തന്നെ നഷ്ടമായ ഓസീസിന്, 53 പന്തില്‍ ആറു ഫോറും ഒരു സിക്‌സും അടക്കം 49 റണ്‍സെടുത്ത സഹ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് വിജയമൊരുക്കിയത്. മാര്‍നസ് ലബുഷെയ്‌നും 58 പന്തില്‍ ആറു ഫോറുകളോടെ 28 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഹെഡ് - ലബുഷെയ്ന്‍ സഖ്യം 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി അശ്വിന്‍ 9.5 ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

result india vs australia 3rd test day