ഉത്തേജക മരുന്ന്; നി​ർ​മ​ല ഷി​യോ​റ​ണിനു നാ​ലു വ​ർ​ഷം വി​ല​ക്ക്, മെഡലുകൾ തിരികെ വാങ്ങും

By Sooraj Surendran.10 10 2019

imran-azhar

 

 

ന്യൂ ഡൽഹി: ഉത്തേജക മരുന്ന് പ്രയോഗത്തെ തുടർന്ന് ഇന്ത്യൻ അത്‌ലറ്റ് നിർമല ഷിയോറണിനു നാലു വർഷം വിലക്കേർപ്പെടുത്തി. അത്‌ലറ്റിക് ഇന്‍റഗ്രിറ്റി യൂണിറ്റ് ആണ് നിർമലക്ക് വിലക്കേർപ്പെടുത്തിയത്. ഡ്രോസ്റ്റനോളോൻ, മെറ്റെനോളോൻ എന്നിവയുടെ സാന്നിധ്യം നിർമലയുടെ സാമ്പിളുകളിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവ നിരോധിത മരുന്നുകളാണ്. സംഭവത്തെ തുടർന്ന് 2017-ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിർമല നേടിയ മെഡലുകൾ തിരികെ വാങ്ങും.

 

OTHER SECTIONS