സാറ എന്റേതു മാത്രം, മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല

By Online Desk.12 Jan, 2018

imran-azhar


ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ ഒരാള്‍ ശല്യം ചെയ്തതും അധികം വൈകാതെ തന്നെ പൊലീസ് അയാളെ അറസ്റ്റു ചെയ്തതുമൊക്കെ വാര്‍ത്ത
യായിരുന്നു. സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെടുത്താണ് ദേബ്കുമാര്‍ ബെയ്തി എന്ന യുവാവിനെ
യാണ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലും ദേബ്കുമാര്‍ തന്റെ നിലപാടു മാറ്റിയിട്ടില്‌ള. സാറയെ താന്‍ തന്നെ വിവാഹം കഴിക്കുമെന്നും
മറ്റാര്‍ക്കും വിട്ടുകൊടുക്കിലെ്‌ളന്നുമാണ് ദേബ്കുമാറിന്റെ വാദം.

 


സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്‌ള'' എന്നാണ് ദേബ്കുമാര്‍ ആവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. താന്‍ സാറയെ നിരവധി തവണ പിന്തുടര്‍ന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുേപാവിലെ്‌ളന്നും ദേബ്കുമാര്‍ പറയുന്നു. ജനുവരി പതിനൊന്നു വരെ ദേബ്കുമാര്‍ പൊലീസ് കസ്റ്റഡിയിലായിരിക്കും. സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് തുടര്‍ച്ചയായി വിളിച്ച ദേബ് കുമാര്‍ സാറയോട് മോശമായി സംസാരിക്കുകയായിരുന്നു.

 

മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ തുടര്‍ച്ചയായി ഇരുപതു തവണയെങ്കിലും സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപെ്പടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാര്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദരോഗത്തിന് അടിമപെ്പട്ടിരുന്നുവെന്നാണ് വിവരം.

 

OTHER SECTIONS