റാഷിദ് ഖാനെ ഭയക്കണമെന്ന് ടോം മൂഡി

By Sooraj.11 Jun, 2018

imran-azhar

 

 


അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് പാരമ്പരയ്ക് ഇറങ്ങുന്ന ടീം ഇന്ത്യക്ക് മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡിയുടെ മുന്നറിയിപ്പ്. അഫ്ഗാൻ നിരയിൽ ഇന്ത്യൻ ബാറ്റസ്മാൻമാർ ഏറെ ഭയക്കേണ്ടത് റാഷിദ് ഖാന്റെ സ്പിൻ ചതിക്കുഴിയെ ആണെന്ന് ടോം മൂഡി. ഐപിൽ സീസണുകളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കോച് ആയിരുന്നു മൂഡി. മാത്രമല്ല മൂഡി റാഷിദ് ഖാനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂഡിയുടെ ഈ അഭിപ്രായ പ്രകടനം. ഐപിൽ സീസണിൽ റാഷിദ് മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. അതിലുപരി എതിരാളികളുടെ വിക്കറ്റുകൾ നേടുന്നതിലും ചെറിയ സ്‌കോറുകൾ ചെറുത്തുനിൽക്കുന്നതിലും റാഷിദ് ഖാൻ തന്റെ ടീമിനുവേണ്ടി നിർണായകമായ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനെതിരെ ടെസ്റ്റിനിറങ്ങുമ്പോൾ ടീം ഇന്ത്യ നല്ല രീതിയിൽ വിയർപ്പൊഴുക്കേണ്ടിവരും എന്നകാര്യം തീർച്ചയാണ്.

OTHER SECTIONS