ലോക റാപ്പിഡ് ചെസ് കിരീടം വിശ്വനാഥന്‍ ആനന്ദിന്

By praveen prasannan.30 Dec, 2017

imran-azhar

റിയാദ്: ലോക റാപ്പിഡ് ചെസ് ചാന്പ്യന്‍ഷിപ്പ് കിരീടം വിശ്വനാഥന്‍ ആനന്ദിന്. ഫൈനലില്‍ റഷ്യയുടെ വ്ളാഡിമിര്‍ ഫെഡോസീവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം നേടിയത്.

ഒന്പതാം റൌണ്ടില്‍ ലോക ഒന്നാം നന്പര്‍ താരം നോര്‍വേയുടെ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയിരുന്നു വിശ്വനാഥന്‍ ആനന്ദ്. പതിനഞ്ച് രൌണ്ട് പൂര്‍ത്തിയായപ്പോള്‍ വിശ്വനാഥന്‍ ആനന്ദിന് ആറ് ജയവും ഒന്പത് സമനിലയും ഉണ്ടായിരുന്നു.

ആനന്ദിന് 2013ല്‍ കാള്‍സനോട് പരാജയപ്പെട്ട് ലോകകിരീടം നഷ്ടമായിരുന്നു. കിരീട നേട്ടത്തിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് വിശ്വനാഥന്‍ ആനന്ദ് ട്വീറ്റ് ചെയ്തു.

OTHER SECTIONS