'6, 6, 6, 6, 6, 6'; ഫ്ലിന്റോഫ് തിരികൊളുത്തിയ യുവിയുടെ വെടിക്കെട്ടിന് ഇന്ന് 12 വർഷം

By Sooraj Surendran.19 09 2019

imran-azhar

 

 

2007 സെപ്റ്റംബർ 19 ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. അതിന് കരണക്കാരനായതോ ഒരു ഇന്ത്യൻ താരവും. ഏതൊരു ബാറ്റ്സ്‌മാനും ആഗ്രഹിക്കുന്ന സ്വപ്ന തുല്യമായ നേട്ടമാണ് അന്ന് ഇന്ത്യൻ താരം യുവരാജ് സിംഗ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം നടന്നത്. ക്രീസിൽ കൂളായി ബാറ്റ് ചെയ്യുകയായിരുന്ന യുവരാജിനെ വെറുതെയൊന്ന് ചൊറിയാൻ ശ്രമിച്ചതാണ് ഇംഗ്ലണ്ട് താരം ഫ്ലിന്റോഫ്. പക്ഷെ അതിന്റെ തിക്തഫലം അനുഭവിച്ചത് ഇംഗ്ലണ്ടിന്റെ യുവ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡും.


2007 ടി ട്വൻറി ലോകകപ്പിൽ ഇന്ത്യക്ക് സെമിയിൽ കടക്കണമെങ്കിൽ ഇംഗ്ലണ്ടിനെതിരെ വിജയം അനിവാര്യമായിരുന്നു. മത്സരത്തിൽ 18ആം ഓവർ എറിഞ്ഞ ബോർഡിന്റെ ആദ്യ പന്ത് വൈഡ് ലോങ് ഓണിനു മുകളിലൂടെയും, രണ്ടാം പന്ത് സ്‌ക്വയർ ലെഗിനു മുകളിലൂടെയും, മൂന്നാം പന്ത് എക്‌സ്‌ട്രാ കവറിന് മുകളിലൂടെയും, നാലാം പന്ത് ബാക്ക്‌വേഡ് പോയിന്റിലൂടെയും, അഞ്ചാം പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെയും, ആറാം പന്ത് മിഡ് ഓണിനു മുകളിലൂടെയും യുവി അതിർത്തി കടത്തി.

 

12 പന്തിൽ 50 റൺസ് നേടി യുവരാജ് പുതുചരിത്രവും കുറിച്ചു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന പരമ്പരയിൽ തന്നെ ഒരു ഓവറിൽ അഞ്ചു തവണ സിക്‌സറടിച്ച മസ്‌കരാനസിനോടുള്ള മധുരപ്രതികാരം കൂടിയാണ് യുവി ബോർഡിനോട് തീർത്തത്. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടവും ചൂടി. യുവിയുടെ ആറു സിക്സുകളുടെയും ചിത്രങ്ങൾ ചേർത്തുവച്ച പ്രത്യേക കൊളാഷ് ട്വീറ്റ് ചെയ്താണ് ബിസിസിഐ ഈ അതുല്യ മുഹൂർത്തം ആഘോഷിച്ചത്.

 

OTHER SECTIONS