ഇന്ത്യൻ ക്രിക്കറ്റിനു ധോണി നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രിയുടെ കത്ത്

By online desk .20 08 2020

imran-azhar

 


ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് നരേന്ദ്ര മോദിയുടെ കത്ത് . ക്രിക്കറ്റിനായി ധോണി നൽകിയ സംഭാവനകൾക്ക് മോദി കത്തിലൂടെ നന്ദി അറിയിച്ചു .

 

"എളിമ മുഖ മുദ്രയാക്കിയ നിങ്ങളുടെ രാജ്യം മുഴുവൻ ചർച്ച ചെയ്തിരിക്കുന്നു. ക്രിക്കറ്റ് ലോകത്തുനിന്ന് നിങ്ങൾ സ്വന്തമാക്കിയ നേട്ടങ്ങളെയും കായികലോകത്തിനു നൽകിയ വിലപിടിപ്പുള്ള സംഭവനകളെയും അഭിനന്ദിക്കുന്നു താങ്കള്‍ വിരമിക്കുന്നുവെന്നത് രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റിനായി നിങ്ങൾ നൽകിയ സംഭാവനകൾക്ക് നന്ദിയുണ്ട് . മകൾക്കും ഭാര്യക്കും ഇനി കൂടുതൽ സമയം നിങ്ങൾക്കൊപ്പം ചെലവഴിക്കാൻ അവസരം ലഭിക്കുകയാണ്."

 

പ്രധാനമന്ത്രിയുടെ കത്തിന് ധോണി നന്ദി അറിയിചു. ട്വിറ്ററിലൂടെയാണ് ധോണി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.

OTHER SECTIONS