ഇന്ത്യക്ക് ആദ്യ മെഡൽ; മീരാബായ് ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി

By sisira.24 07 2021

imran-azhar

 

 

 

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് വെള്ളി മെഡൽ നേടിയത്.

 

വനിതകളുടെ വെയ്റ്റ്ലിഫ്റ്റിങ്ങിൽ 49 കിലോ വിഭാഗത്തിലാണ് മീര രാജ്യത്തിനായി വെള്ളി മെഡലുറപ്പിച്ചത്.

 

സ്നാച്ചിൽ മീര 87 കിലോഗ്രാം ഉയർത്തി. ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണിവർ. സിഡ്നി ഒളിംപിക്‌സിൽ കര്‍ണ്ണം മല്ലേശ്വരിഇതേ ഇനത്തിൽ വെങ്കലമെഡൽ നേടിയിരുന്നു. 

OTHER SECTIONS