ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

By Anju N P.06 12 2018

imran-azhar

 

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ്. 19 റണ്ണെടുത്ത ചേതശ്വര്‍ പുജാരയും 31 റണ്ണുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്.

 

ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി.


രണ്ട് റണ്‍സെടുത്ത രാഹുലിനെ ഫിഞ്ച് പിടികൂടി. സ്റ്റാര്‍ക്കിന്റെ പന്തില്‍ മുരളി വിജയിയുടെ മടക്കത്തോടെ ഇന്ത്യയുടെ ഓപ്പണിങ് പൊളിഞ്ഞു. എന്നാല്‍ മികച്ച ക്യാച്ചിലൂടെ നായകന്‍ വിരാട് കോഹ്ലിയെ(3) ഉസ്മാന്‍ ഖ്വാജ കൈക്കലാക്കി. പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെ കൂടി പുറത്തായതോടെ ഇന്ത്യ 41ന് നാല് എന്ന നിലയിലെത്തി. എന്നാല്‍ കൂടുതല്‍ അപകടം ഒഴിവാക്കി രോഹിത് ശര്‍മ്മ നിന്നതോടെ ലഞ്ചിന് പിരിഞ്ഞു.

 

ഇന്നലെ പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് ഹനുമ വിഹാരി പുറത്തായപ്പോള്‍ രോഹിത് ശര്‍മ്മക്ക് അവസരം ലഭിക്കുകയായിരുന്നു. അതേസമയം ഇന്നലെത്തന്നെ ആസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരുന്നു.