ടി-20 ലോകകപ്പ്: കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം ഒക്ടോബര്‍ 24ന് , ഫൈനൽ നവംബർ 14ന്

By Preethi.17 08 2021

imran-azhar

 

ദുബായ്: ഒക്ടോബർ-നവംബർ മാസങ്ങളിലായി യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന് ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെ ആണെന്ന പ്രത്യേകതയുമുണ്ട്.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.

 


നവംബർ 10ന് അബുദാബിയിലാണ് ആദ്യ സെമിഫൈനൽ. 11ന് ദുബായിൽ രണ്ടാം സെമി നടക്കും. നവംബർ 14ന് ദുബായിലാണ് ഫൈനൽ പോരാട്ടം. ഫൈനലിന് റിസർവ് ദിനവുമുണ്ട്.ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തിലാണ് യുഎഇയിലേക്കും ഒമാനിലേക്കും മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

OTHER SECTIONS