2024ലെ ഒളിന്പിക്സ് പാരീസില്‍, ലോസാഞ്ചലസില്‍ 2028ലും

By praveen prasannan.14 Sep, 2017

imran-azhar

ലിമ: 2024ല്‍ ഒളിന്പിക്സിന് വേദിയാവുക ഫ്രാന്‍സ് തലസ്ഥാനമായ പാരീസ്. 2028ലെ ഒളിന്പിക്സ് ലോസ് ആഞ്ചലസിലാകും നടക്കുക.

അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയാണ് വേദികള്‍ പ്രഖ്യാപിച്ചത്. മുന്പ് രണ്ട് തവണ ഒളിന്പിക്സിന് വേദിയായിരുന്നു പാരീസ്. അവസാനം ഒളിന്പിക്സിന് വേദിയായതിന്‍റെ നൂറാം വാര്‍ഷിക പ്രമാണിച്ചാണ് പാരീസിന് ഒളിന്പിക്സ് അനുവദിച്ചത്.

ലോസ് ആഞ്ചലസില്‍ ഒളിന്പിക്സ് നടന്നിട്ട് 32 വര്‍ഷമായി. ആദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.

നേരത്തേ 2024 ഒളിന്പിക്സ് നടത്താന്‍ ആറ് നഗരങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭാരിച്ച ചെലവ്, നട്ത്തിപ്പിലെ സങ്കീര്‍ണ്ണത എന്നിവ മൂലം നാല് നഗരങ്ങള്‍ പിന്‍വാങ്ങിയിരുന്നു.

OTHER SECTIONS