2026ലെ ലോകകപ്പ് വടക്കേ അമേരിക്കയിൽ നടക്കും

By Sooraj.13 Jun, 2018

imran-azhar

 

 


മോസ്‌കോ: 2018 ഫിഫ ലോകകപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. എന്നാൽ അതിന് മുൻപേ തന്നെ 2026ൽ ലോകകപ്പ് നടക്കുന്ന സ്ഥലവും പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായിട്ടായിരിക്കും ലോകകപ്പ് മത്സരങ്ങൾ നടത്തുക. ഫിഫ നടത്തിയ കോൺഫെറെൻസ് മീറ്റിംഗിൽ നിരവധി രാജ്യങ്ങളുടെ പ്രധിനിതികളാണ് പങ്കെടുത്തത്. 210 പ്രധിനിതികളാണ് പങ്കെടുത്തത്. അതിൽ 134 പേരും പിന്തുണച്ചത് വടക്കേ അമേരിക്കയാണ്. എന്നാൽ ഏഴ് രാജ്യങ്ങളുടെ പ്രതിനിധികൾ ഈ കോൺഫെറെൻസിൽ പങ്കെടുത്തില്ല. തിരഞ്ഞെടുക്കപ്പെട്ട 3 രാജ്യങ്ങളും മുൻപ് ലോകകപ്പിന് വേദിയായിട്ടുണ്ട്.

OTHER SECTIONS