ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്റ്റോക്സ് കളിക്കില്ല

By Sooraj S.05 Aug, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം വ്യാഴാഴ്ച്ച ലോർഡ്‌സിൽ നടക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യക്കുമേൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുക. രണ്ട് വ്യത്യസ്ത മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സിനെയും,ഡേവിഡ് മലാനെയും ടീമിന് പുറത്തിരുത്തിയിരിക്കുകയാണ്. ബാറ്റ്സ്മാനായ ഒല്ലി പോപ്പിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. പോപ്പ് പുതുമുഖ താരം കൂടിയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ രണ്ട് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതാണ് മലാന് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെടുത്തിയത്. കൂടാതെ ബാറ്റിങ്ങിലും മലാന് തിളങ്ങാനായില്ല. എന്നാൽ ഹോട്ടലിൽ വെച്ചുണ്ടായ അടിപിടിയാണ് സ്റ്റോക്സിന് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെടുത്തിയത്. സ്റ്റോക്സിന് പകരം ക്രിസ് വോക്‌സിനേയും ടീമിൽ ഉൾപ്പെടുത്തി.

OTHER SECTIONS