കോവിഡ് വ്യാപനം ; ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ചു

By online desk .20 07 2020

imran-azhar



കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന 2020 ടി 20 ലോകകപ്പ് മാറ്റിവച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബർ 18 നും നവംബർ 15 നും ഇടയിൽ ഓസ്ട്രേലിയയിൽ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നു. കോവിഡ് -19 . ഓസ്ട്രേലിയൻ നഗരങ്ങളായ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഐ.സി.സിയുടെ തീരുമാനം.

 


ഇതോടെ ഈ വർഷം ഐ.പി.എൽ നടക്കാനുള്ള സാധ്യതയേറി. ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചാൽ ഐ.പി.എൽ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം സെപ്റ്റംബർ 26 മുതൽ നവംബർ ഏഴു വരെ യു.എ.ഇയിലാകും ഐ.പി.എൽ നടക്കുക.

 


കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ട്വന്റി 20 ലോകകപ്പിന് ആതിഥേയരാവാൻ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ നേരത്തെ തന്നെ ഐ.സി.സിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഐ.സി.സി ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലും വൈറസ് വ്യാപനം ഉണ്ടായതോടെ ഐ.സി.സി തീരുമാനം മാറ്റുകയായിരുന്നു.


അതേസമയം 2021-ലെ ട്വന്റി-20 ലോകകപ്പ് 2021 നവംബർ മുതൽ ആരംഭിക്കും. - നവംബർ 14 ആവും ഫൈനൽ നടക്കുക . 2022ലെ ട്വന്റി 20 ലോകകപ്പും 2022 തന്നെ നടക്കും . നവംബർ 13 നനവും ഫൈനൽ
2023 ലെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ 2023 ഒക്ടോബർ മുതൽ നവംബർ വരെ നടക്കും. ഫൈനൽ 2023 നവംബർ 26 ന് നടക്കും.

 

OTHER SECTIONS