റാഞ്ചി ടെസ്റ്റ് ; ഓസ്‌ട്രേലിയ നാലിന് 149

By sruthy sajeev .20 Mar, 2017

imran-azhar

 


റാഞ്ചി. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ ശ്രമം. ടീ ബ്രേക്കിനു പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എന്ന നിലയിലാണ് അവര്‍.
ഇപേ്പാളും ഇന്ത്യയേക്കാള്‍ മൂന്നു റണ്‍സ് പിന്നില്‍. ഒരു ഘട്ടത്തില്‍ നാലിന് 63 റണ്‍സെന്ന നിലയില്‍ തോല്‍വിയിലേക്കു നീങ്ങിയ ഓസീസിനെ, പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാന്‍ഡ്‌സ്‌കോംബ്‌ഷോണ്‍ മാര്‍ഷ് സഖ്യമാണ് കരകയറ്റിയത്.

 

ഇനിയും ഒരു സമ്പൂര്‍ണ സെഷന്‍ ബാക്കിനില്‍ക്കെ ഇവരെ പുറത്താക്കി വിജയം പിടിച്ചെടിക്കാനാകും ഇന്ത്യന്‍ ശ്രമം. ഹാന്‍ഡ്‌സ്‌കോംബ് 115 പന്തില്‍ 44 റണ്‍സോടെയും ഷോണ്‍ മാര്‍ഷ് 127 പന്തില്‍ 38 റണ്‍സോടെയും ക്രീസിലുണ്ട്. ഉച്ചഭക്ഷണത്തിനു പ
ിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, നൈറ്റ് വൈച്ച്മാന്‍ നഥാന്‍ ലിയോണ്‍ എന്നിവര്‍ക്കു പ
ിന്നാലെ, മാറ്റ് റെന്‍ഷോ (84 പന്തില്‍ 15), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (68 പന്തില്‍ 21) എന്നിവരാണ് ഇന്നു പുറത്തായത്. റെന്‍ഷോയെ ഇഷാന്ത് ശര്‍മ എല്‍ബിയില്‍ കുരു
ക്കിയപേ്പാള്‍, സ്മിത്തിനെ ജഡേജ ക്‌ളീന്‍ ബൗള്‍ഡാക്കി.

 

ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ജഡേജയ്ക്ക് മൂന്നു വിക്കറ്റായി. അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ സ്വന്തം വഴിക്കെത്തിയ വിജയം എത്രയും വേഗം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 152 റണ്‍സിന്റെ ലീഡുമായി ഒന്നാം ഇന്നിങ്‌സ് ഡിക്‌ളയര്‍ ചെയ്ത ഇന്ത്യ, 23 റണ്‍സിനിടെ ഡേവിഡ് വാര്‍ണറിന്റേത് ഉള്‍പെ്പടെ ഓസീസിന്റെ രണ്ട് രണ്ടാം ഇന്നിങ്‌സ് വിക്കറ്റുകള്‍ പിഴുതാണ് നാലാം ദിനം കളി അവസാനിപ്പിച്ചത്. ഡേവിഡ് വാര്‍ണര്‍ (16 പന്തില്‍ 14), നൈച്ച് വാച്ച്മാനായെത്തിയ നഥാന്‍ ലിയോണ്‍ (ഏഴു പന്തില്‍ 2) എന്നിവരെ മടക്കിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം സമ്മാനിച്ചത്.

OTHER SECTIONS