മൂന്നാം ടെസ്റ്റ് : രാഹുലിനും ധവാനും അര്‍ദ്ധസെഞ്ചുറി

By sruthy sajeev .12 Aug, 2017

imran-azhar


പല്ലേക്കല്‍ . ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഉച്ചയൂണിന് പിരിയുമ്പോള്‍ 134 റണ്‍സ് നേടി. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റെയും ശിഖര്‍ ധവാന്റെയും കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ മുന്നേറ്റം. അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യ മികച്ച താളം നല്‍കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് സസ്പെന്‍ഷനിലായ രവീന്ദ്ര ജഡേജയ്ക്കു പകരമായി കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പെ്പടുത്തിയാണ് ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

loading...