റാഞ്ചി ടെസ്റ്റില്‍ ഓസ്‌ത്രേലിയ സമനില പൊരുതി നേടി

By sruthy sajeev .20 Mar, 2017

imran-azhar


റാഞ്ചി. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഷോണ്‍ മാര്‍ഷിന്റെയും പീറ്റര്‍ ഹാന്‍സ്‌കോമ്പിന്റെയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഓസ്‌ത്രേലിയ സമനില നേടി.
ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഹാന്‍ഡ്സ്‌കോമ്പും മാര്‍ഷും ഓസ്ട്രേലിയയെ രകഷിക്കുകയായിരുന്നു.
അവസാന ദിനം ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെയായിരുന്നു. എന്നാല്‍ ഇന്ന് നാല് വിക്കറ്റ് നേടാനെ വിരാട് കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞുള്ളൂ. ഓസീസ്
രണ്ടാം ഇന്നിംഗ്‌സില്‍ 204/6 എ്ന്ന നിലയില്‍ എത്തിയപേ്പാള്‍ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു. നാലാം ദിനം ഒമ്പത് വിക്കറ്റിന് 603 റണ്‍സ് എന്ന നിലയില്‍
ഇന്നിങ്സ് ഡിക്‌ളയര്‍ ചെയ്ത ഇന്ത്യ 152 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും സെഞ്ചുറി അടിച്ചെടുതത് വൃദ്ധിമാന്‍ സാഹയ
ുമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇരുവരും ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

 

 

loading...