ചെന്നൈയുടെ തോൽവിക്ക് പിന്നാലെ ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി

By Sooraj Surendran.10 10 2020

imran-azhar

 

 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ധോണിയുടെ മകൾ അഞ്ചുവയസുകാരി മകൾക്കെതിരെ ബലാത്സംഗ ഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഭീഷണി. ധോണിക്കും കേദാർ ജാദവിനുമെതിരെയാണ് ഭീഷണിയും ആരോപണങ്ങളും. ചെന്നൈ ടീമിന്റെ ആരാധകർ എന്ന് അവകാശപ്പെടുന്നവരാണ് ധോണിയുടെ മകൾക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തിനെതിരെ ക്രിക്കറ്റ് മേഖലയിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ചിലർ ട്വീറ്റ് ചെയ്തു. എന്തുതരം മാനസികനിലയുള്ളവരാണ് ഇത്തരക്കാരെന്നും ഇവര്‍ ചോദിച്ചു.

 

OTHER SECTIONS