അഞ്ചാം ടി20 ഇന്ന്: സഞ്ജുവിന്റെ മറ്റൊരു തകര്‍പ്പന്‍ പെര്‍ഫോമന്‍സിനായി കാത്തിരിക്കുന്നു ആരാധകര്‍

By parvathyanoop.07 08 2022

imran-azhar

 


ഫ്‌ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 അഞ്ചാം പരമ്പര ഇന്ന്.ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് നടക്കും.ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ഫ്‌ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് ഇതിനകം നേടിയതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.ഏഴരയ്ക്ക് ടോസ് ഇടും.

 

പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മുമ്പ് മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 60 ശതമാനം മഴ സാധ്യതയാണ് ഫ്‌ലോറിഡയില്‍ കല്‍പിക്കപ്പെടുന്നത്. 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഉയര്‍ന്ന താപനില. ഇവിടെ നടന്ന് കഴിഞ്ഞ ടി20 മഴമൂലം വൈകിയാണ് ആരംഭിച്ചത്. ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്ക് ടോസ് ഇടാനാണ് തീരുമാനിച്ചതെങ്കിലും ക്യാപ്റ്റന്‍മാര്‍ ഇരുവരും കളത്തിലിറങ്ങുമ്പോള്‍ സമയം 8.15 ആയി.

 

സമാനമായി മഴയുടെ ഭീഷണി നിലനില്‍ക്കുകയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ടി20ക്കും. അതിനാല്‍ ഇന്നത്തെ ടി20യും വൈകിയാരംഭിക്കാന്‍ സാധ്യതയുണ്ട്. മഴ കാരണം നാലാം ടി20 വൈകിയാരംഭിച്ച ഫ്‌ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നത്തെ മത്സരവും.നാളെ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനാല്‍ അവസാന പരീക്ഷണമാകും ഇന്നത്തെ പ്ലേയിംഗ് ഇലവന്‍. മലയാളിതാരം സഞ്ജു സാംസണ്‍ ഇന്നും തുടരും.

 

ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുമ്പുള്ള അവസാന മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമാകും.

ഇന്ത്യയുടെ സാധ്യത ഇലവന്‍:

 

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

 

 

OTHER SECTIONS