ഇന്ത്യ 292 റൺസിന് പുറത്ത്; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 60 റൺസ് ലീഡ്

By online desk.09 Sep, 2018

imran-azhar

 

 


ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന അഞ്ചാം ടെസ്റ്റ്‌ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 292 റൺസിന് പുറത്ത്. അരങ്ങേറ്റ മത്സരത്തിൽ 56 റൺസെടുത്ത ഹനുമാ വിഹാരിയും, 86 റൺസെടുത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് പകർന്നത്. മൊയീൻ അലിയും, ബെൻ സ്‌റ്റോക്സും, ആൻഡേഴ്സണും ഇംഗ്ലണ്ടിന് വേണ്ടി 2 വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് 9 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 20 റൺസ് നേടി ലീഡ് 60 റൺസായി ഉയർത്തി. 13 റൺസുമായി കുക്കും 7 റൺസുമായി ജെന്നിങ്‌സുമാണ് ബാറ്റിംഗ് തുടരുന്നത്.