എഎഫ്‌സി ഏഷ്യന്‍ കപ്പ്: മക്കാവുവിനെതിരെ ഇന്ത്യക്ക് ജയം

By Shyma Mohan.05 Sep, 2017

imran-azhar


    മക്കാവു: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യക്ക് ജയം. മക്കാവുവിനെതിരെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയവും തോല്‍വിയറിയാതെയുള്ള പതിനൊന്നാം മത്സരം കൂടിയുമാണ്. ഗോള്‍ രഹിത ഒന്നാം പകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 46ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോയുടെ പകരക്കാരനായി ഇറങ്ങിയ ബല്‍വന്ദ് സിംഗിന്റെ ബൂട്ടില്‍ നിന്നാണ് രണ്ടു ഗോളുകളും ഇന്ത്യക്കായി പിറന്നത്. 57, 82 മിനിറ്റുകളിലായിരുന്നു ബല്‍വന്ദ് ഗോളടിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ കിര്‍ഗിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ ടീമുകളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

loading...