കരുത്തരെ കീഴടക്കി ഇന്ത്യ; ഛേത്രിക്കൊപ്പം സഹലും ഗോള്‍ നേടി

By Web Desk.11 06 2022

imran-azhar

 

കൊല്‍ക്കത്ത: എ എഫ് സി ഏഷ്യന്‍ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദും നായകന്‍ സുനില്‍ ഛേത്രിയും നേടിയ ഗോളുകളിലാണ് ഇന്ത്യയുടെ വിജയം.

 

തുടക്കം മുതലേ ആക്രമിച്ചു കളിച്ചാണ് അഫ്ഗാനിസ്ഥാനും ഇന്ത്യയും മുന്നേറിയത്. പക്ഷെ ഗോള്‍ വീഴാന്‍ അവസാന നിമിഷം വരെ കാക്കേണ്ടിവന്നു. 86-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടിയ രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അമീറിലൂടെ അഫ്ഗാന്‍ ഒപ്പമെത്തി.

 

സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ ഇന്‍ജുറി ടൈം ആരംഭിച്ചപ്പോള്‍ തന്നെ സഹല്‍ ഗോള്‍ നേടി ഇന്ത്യയെ വിജയിപ്പിച്ചു.

 

 

 

OTHER SECTIONS