കേരളത്തിന്റെ ഫുട്ബോൾ വളർച്ചയ്ക്ക് എ ഐ എഫ് എഫ് സഹകരണം

By online desk .26 08 2021

imran-azhar

 

 

തിരുവനന്തപുരം: കേരളത്തെ ഫുട്ബോൾ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിപുലമായ സഹകരണം വാഗ്ദാനം ചെയ്തു. താഴേത്തട്ടിലുള്ള ഫുട്ബോൾ വികസനത്തിനും എലൈറ്റ് അക്കാദമി തലത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് എ ഐ എഫ് എഫ് അറിയിച്ചു.

 

എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവുമായി മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ടൂർണമെന്റ് നടത്തിപ്പ്, പരിശീലനം, പരിശീലകർക്കുള്ള പരിശീലനം, കളിക്കാരുടെ സ്കൗട്ടിംഗ് തുടങ്ങിയ മേഖലകളിൽ എ.ഐ.എഫ്.എഫ് സംസ്ഥാനത്തിന് ആവശ്യമായ സഹായം നൽകും.

 

ദേശീയ പരിശീലകരുടെയും കളിക്കാരുടെയും സഹകരണം കേരളത്തിൽ ലഭ്യമാക്കും. പഞ്ചായത്ത് തലത്തിൽ അംഗീകൃത ഫുട്ബോൾ പരിശീലകരെ സൃഷ്ടിക്കാനുള്ള നടപടികൾക്ക് എ.ഐ.എഫ്.എഫ് മുൻകൈയെടുക്കും.

 

അഭിഷേക് യാദവും എ.ഐ.എഫ്.എഫ് ഡയറക്ടർ വിക്രമും ചേർന്ന് മന്ത്രിക്ക് ഇന്ത്യൻ ജഴ്സി സമ്മാനിച്ചു. സ്പോട്സ് യുവജനകാര്യ സെക്രട്ടറി ജെറോമിക് ജോർജും കെ. എഫ്. എ സെക്രട്ടറി അനിൽകുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

OTHER SECTIONS