സ്ലെഡ്ജിംഗ് കോഹ്‌ലിയോട് വേണ്ട: ഓസീസ് ടീമിന് ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്

By Shyma Mohan.10 Sep, 2018

imran-azhar


    ബംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട് സ്ലെഡ്ജിംഗ് നടത്തരുതെന്ന് ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍ ഓസീസ് സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് കോഹ്‌ലിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രകോപിപ്പിക്കരുതെന്നുമാണ് ഓസീസ് ടീമിന് ഗില്‍ക്രിസ്റ്റിന്റെ ഉപദേശം. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായതിനാല്‍ തന്നെ അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഓസീസിന്റെ കാഴ്ചപ്പാടില്‍ ഇംഗ്ലണ്ടില്‍ കോഹ്‌ലി സ്‌കോര്‍ ചെയ്തതുപോലെ ഓസീസ് മണ്ണില്‍ സ്‌കോര്‍ ചെയ്യരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഇന്ത്യക്ക് കോഹ്‌ലിയെ പോലുള്ള ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമുണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ വിജയം നേടാനുള്ള മാനസിക ബലമാണ് ആവശ്യമെന്നും ബംഗളുരുവില്‍ ആഗോള സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്റായ പ്യൂമ സംഘടിപ്പിച്ച ചടങ്ങിനുശേഷം പറഞ്ഞു.