ദുബായ് സൂപ്പര്‍ സീരീസ്: ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി

By Shyma Mohan.17 Dec, 2017

imran-azhar


    ദുബായ്: ദുബായ് സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്റെ അകാനെ യമഗുച്ചിയോടാണ് സിന്ധു പൊരുതിത്തോറ്റത്. ആദ്യ സെറ്റ് 21-15ന് നേടി ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയെങ്കിലും രണ്ടാം സെറ്റ് 21-12ന് നഷ്ടമായി. എന്നാല്‍ മൂന്നാം സെറ്റില്‍ സിന്ധു വരുത്തിയ പിഴവിന് വന്‍ വില കൊടുക്കേണ്ടി വന്നു. 94 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 21-15, 12-21, 19-21. ഫൈനലില്‍ സിന്ധു വീണെങ്കിലും ലക്ഷക്കണക്കിന് ആരാധകരുടെ മനം കവര്‍ന്നാണ് സിന്ധു ദുബായ് സൂപ്പര്‍ സീരീസ് പൂര്‍ത്തിയാക്കിയത്. സെമിയില്‍ ചൈനയുടെ ചെന്‍ യുഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്നതിന് മുമ്പ് രണ്ട് സൂപ്പര്‍ സീരീസ് ടൈറ്റിലുകള്‍ കരസ്ഥമാക്കിയിരുന്നു.   

OTHER SECTIONS