ഡേറ്റിംഗിന് 300 ചോദിച്ച ആരാധകന് 500 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് അമിത് മിശ്ര

By Shyma Mohan.29 09 2022

imran-azhar

 

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര. ഗെയിമിന് പുറമെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം രസകരവും വിചിത്രവും ഹാസ്യരൂപേണയുമുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത് ആരാധകരെയും സുഹൃത്തുക്കളെയും രസിപ്പിക്കാറുമുണ്ട്.

 

കഴിഞ്ഞ ദിവസം റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന്റെ സെമി ഫൈനലില്‍ ഇന്ത്യ ലെജന്‍ഡ്‌സിനായി സുരേഷ് റെയ്‌ന എടുത്ത ക്യാച്ചിനെ പ്രശംസിച്ച് അമിത് മിശ്ര പങ്കുവെച്ച വീഡിയോക്ക് താഴെ വന്ന കമന്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. കാമുകിക്കൊപ്പം ഡേറ്റിംഗിന് പോകാന്‍ ആഗ്രഹമുണ്ടെന്നും 300 രൂപ അയക്കണമെന്നുമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് മിശ്രയോട് ആവശ്യപ്പെട്ടത്. മിശ്രയുടെ ട്വീറ്റില്‍ കമന്റ് ചെയ്തുകൊണ്ട് അദ്ദേഹം തന്റെ യുപിഐ ഐഡിയും പങ്കുവെച്ചു.

 

എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മിശ്ര മറുപടിയും നല്‍കി. 300 രൂപയ്ക്ക് പകരം 500 രൂപ ആരാധകന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. നിങ്ങളുടെ ഡേറ്റിംഗിന് എല്ലാവിധ ആശംസകളും എന്നും അമിത് മിശ്ര കുറിച്ചു.

 

OTHER SECTIONS