വിജയം കാണിക്കാന്‍ ട്രോഫികള്‍ ആവശ്യമില്ല: ചവറ്റുകുട്ടയിലിട്ട് ടെന്നീസ് താരം ആന്റി റോഡിക്ക്

By Shyma Mohan.14 Jul, 2017

imran-azhar


    വാഷിംഗ്ടണ്‍: തന്റെ വിജയം എടുത്തുകാണിക്കാന്‍ ട്രോഫികളുടെ ആവശ്യമില്ലെന്ന നിലപാടില്‍ ട്രോഫികളെ ചവറ്റുകുട്ടയില്‍ കളഞ്ഞ് അമേരിക്കന്‍ ടെന്നീസ് താരം ആന്റി റോഡിക്ക്. റോഡിക്കിന്റെ ഭാര്യ ബ്രൂക്ക്‌ലിന്‍ ഡെക്കര്‍ പ്യൂപ്പിള്‍.കോം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടെക്‌സാസിലെ ആസ്ടിനിലുള്ള വീട് വൃത്തിയാക്കുന്നതിനിടെ താന്‍ നഗരത്തില്‍ ഇല്ലാത്ത സമയം യു.എസ് ഓപ്പണ്‍ ട്രോഫി ഒഴികെ എല്ലാം നശിപ്പിക്കുകയായിരുന്നുവെന്ന് ബ്രൂക്ക്‌ലിന്‍ പറഞ്ഞു. തന്റെ വിജയം കാണിക്കാന്‍ ട്രോഫികളുടെ ആവശ്യമില്ല. ട്രോഫികള്‍ തന്നെക്കുറിച്ച് വിവരിക്കുന്നില്ലെന്നുമുള്ള റോഡിക്കിന്റെ ചിന്തയാണ് ട്രോഫികളുടെ നശിപ്പിക്കലിലേക്ക് വഴിവെച്ചത്. 21ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആന്റി റോഡിക്ക് തന്റെ 12 വര്‍ഷം നീണ്ട കരിയറില്‍ 2003ലെ യു.എസ് ഓപ്പണ്‍ അടക്കം 32 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2012ലെ യുഎസ് ഓപ്പണോടെയായിരുന്നു ആന്റി റോഡിക്ക് ടെന്നീസില്‍ നിന്നും വിട പറഞ്ഞത്. യു.എസ് ഓപ്പണ്‍ നേടുന്ന അവസാന അമേരിക്കക്കാരനും ആന്റി റോഡിക്കാണ്.