ദിനോസറിനെ അനുകരിച്ച് കോഹ്‌ലി; വൈറലായി അനുഷ്‌കയുടെ വീഡിയോ

By ONLINE REPORTER.21 05 2020

imran-azhar

 

 

മുംബൈ: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായിക ലോകം സ്തംഭിച്ചിരിക്കെ താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ രസകരമായ വീഡിയോയും മറ്റും പങ്കുവയ്ക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.ലോക് ഡൗണില്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ചലഞ്ചുകളും വിട്ടുവിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ഡാന്‍സ് വീഡിയോകളുമായി തകര്‍ക്കുമ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മകന്‍ അര്‍ജുന്റെ മുടിവെട്ടുന്ന തിരക്കിലും യുവിയും രോഹിതുമെല്ലാം ബാറ്റ് ചലഞ്ചിലുമാണ്.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേ ലൈവ് ചാറ്റില്‍ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു.എന്നാല്‍ ഇപ്പോളിതാ കോഹ്ലിയുടെ ഒരു രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ. ദിനോസറിനെ കോമിക് രീതിയില്‍ അനുകരിക്കുന്ന കോഹ്ലിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ദിനോസറിനെപ്പോലെ നടന്ന് ഒപ്പം ദിനോസറിനെപ്പോലെ ശബ്ദവുമുണ്ടാക്കുയാണ് കോഹ്‌ലി. കിറുക്കനായ ഒരു ദിനോസര്‍ മുന്നില്‍പ്പെട്ടു എന്നായിരുന്നു വീഡിയോയ്ക്ക് അനുഷ്‌ക നല്കിയ രസകരമായ അടിക്കുറിപ്പ്.

OTHER SECTIONS