ആറന്മുള ഉത്തൃട്ടാതി വള്ളംകളി

By ബി.ആര്‍. ശുഭലക്ഷ്മി..10 Aug, 2017

imran-azhar

കേരളത്തിലെ ഏറ്റവും പഴക്കമുളള ജലോത്സവമാണിത്.ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്.തിരുവോണത്തോണിയും അനുഗമിക്കുന്ന പളളിയോടങ്ങളുമായി ബന്ധപ്പെട്ടാണ് വളളംകളിയുടെ ഉത്ഭവം.

 

ഒരിക്കല്‍ തിരുവോണത്തോണിയില്‍ സാധനങ്ങളുമായി മങ്ങാട്ട് കാരണവര്‍ വരുന്പോള്‍ ചില കൊളളക്കാര്‍ ആക്രമിക്കുകയുണ്ടായി. ഇത് തടയാന്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അകന്പടി വളളങ്ങളെ കൂടി കാരണവര്‍ കൊണ്ടുവന്നു. എല്ലാം ചുണ്ടന്‍വളളങ്ങളായിരുന്നു. തിരുവോണത്തോണിയും അകന്പടി വളളങ്ങളും ചേര്‍ന്നുളള ഒരു ആഘോഷമായി. തിരുവോണത്തോണിയില്‍ നിന്ന് കൃത്യം അകലമിട്ട് ഇവര്‍ വഞ്ചിപ്പാട്ട് പാടിത്തുഴഞ്ഞു. ഇതില്‍ നിന്ന് പ്രചോദനം ഉല്‍ക്കൊണ്ടാണ് വളളംകളി മത്സരം നടത്താന്‍ തുടങ്ങിയത്. തിരുവോണ നാളില്‍ ആറന്മുള ക്ഷേത്രത്ത ില്‍ തുടങ്ങുന്ന ഉത്സവത്തിന് ഉത്തൃട്ടാതി നാളില്‍ വളളം കളിയോടെയാണ് സമാപനമാകുക. ചുണ്ടന്‍ വളളങ്ങളുടെ മത്സരമാണ് നടക്കുക.

 

 

മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.2017 സെപ്റ്റംബര്‍ 8നാണ് ആറന്മുള വളളംകളി.

ആറന്മുള വളളംകളി മാത്രമല്ള, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലെ വളളംകളിയും പ്രശസ്തമാണ്.

 

 

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..