അര്‍​ജുന്‍ ടെ​ന്‍ഡുല്‍​ക്കര്‍ മും​ബൈ ടീ​മില്‍

By SUBHALEKSHMI B R.13 Sep, 2017

imran-azhar

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ടീമില്‍. ജെവൈ ലിലി ആള്‍ ഇന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷന്‍ ഏകദിന ടൂര്‍ണമെന്‍റിലേക്കുള്ള മുംബൈ ടീ
മിലാണ് അര്‍ജുന്‍ ഇടം നേടിയത്. ബറോഡയില്‍ ഈ മാസം 16 മുതല്‍ 23 വരെയാണ് മത്സരം. ഇംഗ്ളണ്ടില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലിനു മുന്നോടിയായി നടന്ന നെറ്റ് പരിശ
ീലനത്തില്‍ ടീമിനു ബൌള്‍ ചെയ്തുകൊടുത്ത് 17 കാരനായ അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. . മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ 18 അംഗ ടീമിലാണ് അര്‍ജുന്‍ ഇടം നേട
ിയത്. അര്‍ജുന് മുംബൈ ടീമിലിടം ലഭിച്ചത് പുതിയ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. മുംബൈയുടെ അണ്ടര്‍ 16 ടീമില്‍ 201516 സീസണില്‍ അര്‍ജുന്‍ ഇടം നേടിയിരുന്നു

OTHER SECTIONS