ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ്: അ​ര്‍തേ​റ്റ​യു​ടെ കീ​ഴി​യി​ല്‍ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ

By Sooraj Surendran .03 01 2020

imran-azhar

 

 

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ജയം സ്വന്തമാക്കി ആഴ്‌സണൽ. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണൽ പരാജയപ്പെടുത്തിയത്. പുതിയ പരിശീലകൻ മൈക്കിള്‍ അര്‍തേറ്റയ്ക്കു കീഴില്‍ മൂന്ന് മത്സരങ്ങൾ പിന്നിട്ട ആഴ്‌സണലിന്റെ ആദ്യ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ എട്ടാം മിനിറ്റിൽ പെപെയാണ് ആഴ്‌സണലിനെ മുന്നിലെത്തിച്ചത്. തുടർന്ന് 42-ാം മിനിറ്റിൽ പ്രതിരോധ താരം സോക്രട്ടീസ് വലയിലാക്കി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ജയത്തോടെ 21 കളിയില്‍ 27 പോയിന്‍റുമായി ആഴ്‌സണൽ പത്താം സ്ഥാനത്തെത്തി. 31 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

 

OTHER SECTIONS