ഏഷ്യാകപ്പ് വനിത ഹോക്കി: ചൈനയെ കീഴടക്കി ഇന്ത്യ ജേതാക്കള്‍

By Shyma Mohan.05 Nov, 2017

imran-azhar


    കാകമികഹാരാ, ജപ്പാന്‍: ആവേശകരമായ മത്സരത്തിനൊടുവില്‍ ചൈനയെ ഷൂട്ടില്‍ 5-4ന് മറികടന്ന് ഏഷ്യാ കപ്പ് വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം. ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. 25ാം മിനിറ്റില്‍ ഇന്ത്യക്കുവേണ്ടി നവ്‌ജ്യോത് കൗര്‍ ഗോള്‍ നേടിയപ്പോള്‍ 47ാം മിനിറ്റില്‍ ചൈനയുടെ ടിയാന്‍ടിയാന്‍ ലു സമനില ഗോള്‍ നേടി. ആദ്യ അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും നാലു ഗോളുകള്‍ വീതം നേടി. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്കുവേണ്ടി റാണി പന്ദ് ഗോള്‍ നേടി. തുടര്‍ന്ന് ചൈനയുടെ ശ്രമം പാളിയതോടെ ഇന്ത്യ 5-4ന് കിരീടം ഉറപ്പിച്ചു. 13 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാകപ്പ് ഹോക്കി കിരീടം അണിയുന്നത്. 2004ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏഷ്യാകപ്പില്‍ ജപ്പാനെ 1-0ന് തോല്‍പിച്ചാണ് നേരത്തെ ഇന്ത്യ കീരീടം സ്വന്തമാക്കിയിരുന്നത്.
    

OTHER SECTIONS