പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യക്ക് വെങ്കലം

By Shyma Mohan.01 Sep, 2018

imran-azhar


    ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് വെങ്കലം. ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് വിജയം. കളിയുടെ മൂന്നാം മിനിറ്റില്‍ ആകാശ് ദീപ് ഇന്ത്യക്ക് ആദ്യഗോള്‍ നേടി. 50ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് രണ്ടാം ഗോള്‍ നേടി ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. 52ാം മിനിറ്റില്‍ പാകിസ്ഥാന്റെ മുഹമ്മദ് അതിഖ് ഗോള്‍ നേടി തിരിച്ചാക്രമണം നടത്തിയെങ്കിലും ഇന്ത്യ മലേഷ്യക്കെതിരായ പിഴവ് പാകിസ്ഥാനെതിരെ ആവര്‍ത്തിച്ചില്ല. ഇതോടെ 15 സ്വര്‍ണ്ണവും 24 വെള്ളിയും 30 വെങ്കലവും അടക്കം ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 69 ആയി.