ഏഷ്യന്‍ മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പ്: മലയാളി താരം ഗോപിക്ക് സ്വര്‍ണ്ണം

By Shyma Mohan.26 Nov, 2017

imran-azhar


    ഡോന്‍ഗ്വാന്‍: ചൈനയിലെ ഡോന്‍ഗ്വാനില്‍ നടന്ന ഏഷ്യന്‍ മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടി ഗോപിക്ക് സ്വര്‍ണ്ണം. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള ഗോപിയാണ് രണ്ടുമണിക്കൂര്‍ 15 മിനിറ്റ് 48 സെക്കന്റ് സമയം കൊണ്ട് ഏഷ്യന്‍ മാരത്തോണില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചത്. ഉസ്ബക്കിസ്ഥാന്റെ പെട്രോവ് ആന്ദ്രെ വെള്ളിയും മംഗോളിയയുടെ ടി ബ്യ്യാമ്പലേവ് വെങ്കലവും നേടി. മൂന്ന് സെക്കന്റിന്റെ വ്യത്യാസത്തിലാണ് ആന്ദ്രെയെ തോല്‍പിച്ച് ഗോപി സ്വര്‍ണ്ണം നേടിയത്. 2016ലെ റിയോ ഒളിംപിക്‌സിലും ഗോപി മികച്ച സമയം കുറിച്ചെങ്കിലും മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.  

 

OTHER SECTIONS