ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സാജന്‍ പ്രകാശിന് സ്വര്‍ണം

By Anju.12 Sep, 2017

imran-azhar

 

താഷ്‌ക്കന്റ്: ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം സാജന്‍ പ്രകാശിന് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയിലാണ്‍ സജന്‍ സ്വര്‍ണം കരസ്ഥമാക്കിയത്. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക പുരുഷ നീന്തല്‍ താരമായിരുന്നു സാജന്‍ കുമാര്‍.

 

200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കില്‍ രണ്ടു മിനിറ്റില്‍ താഴെ നീന്തിത്തീര്‍ത്ത ഏക ഇന്ത്യാക്കാരന്‍ കൂടിയാണ് സാജന്‍. ഹോങ്കോങില്‍ ഒരു മിനിറ്റ് 59.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതോടെയാണ് സാജനെ റിയോയിലേക്ക് ക്ഷണം കിട്ടിയത്. നീന്തലില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് ഈ ഇരുപത്തിമൂന്നുകാരന്‍.

OTHER SECTIONS