ഇന്ത്യ- ഓസീസ് ടെസ്റ്റ്: മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് 2 റൺസ് ലീഡ്

By സൂരജ് സുരേന്ദ്രന്‍.28 12 2020

imran-azhar

 

 

മെൽബൺ: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മൂന്നാം കളി അവസാനിക്കുമ്പോൾ ഓസീസിന് 2 റൺസ് ലീഡ്. 66 ഓവറുകൾ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

 

മാത്യു വെയ്‌ഡ്‌ (40), ജോ ബേൺസ് (4), മാർനസ് ലെബുഷെയ്ൻ (28), സ്റ്റീവ് സ്മിത്ത് (8), ട്രാവിസ് ഹെഡ് (17), ടിം പെയ്ൻ (1) എന്നിവരാണ് പുറത്തായത്. കാമറൂൺ ഗ്രീൻ (17*), പാറ്റ് കമ്മിൻസ് (15*) എന്നിവരാണ് ക്രീസിൽ. ലെഫ്റ് ആം ഓഫ് സ്പിന്നർ രവീന്ദ്ര ജഡേജ 2 വിക്കറ്റുകൾ വീഴ്ത്തി.

 

ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 326 റൺസിനാണ് പുറത്തായത്.

 

112 റൺസ് നേടിയ അജിൻക്യ രഹാനെയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

 

രവീന്ദ്ര ജഡേജ 57 റൺസും, ശുഭ്മാൻ ഗിൽ 45 റൺസും നേടി.

 

നാലാം ദിനം കളി ആരംഭിക്കുമ്പോൾ പേസ് ആക്രമണത്തിൽ ഇന്ത്യക്ക് വിക്കറ്റുകൾ നേടാനായാൽ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും.

 

OTHER SECTIONS